1966 മെയ് 16ന് കോഴിക്കോട് ജില്ലയിലെ ഉള്‍നാടന്‍ ഗ്രാമമായ കൂരാച്ചുണ്ടില്‍ ജനനം. സെന്റ് തോമസ് യു.പി.സ്കൂള്‍, കൂരാച്ചുണ്ട്, സെന്റ് ജോര്‍ജസ് ഹൈസ്കൂള്‍, കുളത്തുവയല്‍ എന്നിവിടങ്ങളിലായി സ്കൂള്‍ വിദ്യാഭ്യാസം. പ്രീഡിഗ്രിയും ഡിഗ്രിയും പ്രൈവറ്റായി പഠിച്ചതിനുശേഷം കോഴിക്കോട് സര്‍വകലാശാല മലയാളവിഭാഗത്തില്‍ നിന്നും ഒന്നാം റാങ്കോടെ എം.ഏ, എം.ഫില്‍. ബിരുദങ്ങള്‍. കോഴിക്കോട് സര്‍വകലാശാല മലയാളവിഭാഗത്തില്‍ നിന്നും പിഎച്ച്.ഡി. കോഴിക്കോട് സര്‍വകലാശാലയുടെ ബി.എഡ്.സെന്ററില്‍ നിന്നും ബി.എഡ്.ബിരുദം. 1993 ജനുവരിയില്‍ കണ്ണൂര്‍ സെന്റ് മൈക്കിള്‍സ് ആംഗ്ലോ ഇന്ത്യന്‍ ഹൈസ്കൂളില്‍ അധ്യാപകനായി ഔദ്യോഗിക ജീവിതം ആരംഭിച്ചു. 1994 ഒക്ടോബര്‍ 17 മുതല്‍ യു.സി.കോളേജ് മലയാളവിഭാഗത്തില്‍ അധ്യാപകന്‍. 2012ല്‍ അണ്ണാമലൈ സര്‍വകലാശാലയില്‍ നിന്നും ഭാഷാശാസ്ത്രത്തില്‍ എം.ഏ.ബിരുദം. മാതൃഭാഷാ പ്രവര്‍ത്തകനെന്ന നിലയില്‍ കേരളത്തിന്റെ സാംസ്കാരിക മേഖലയില്‍ പ്രവര്‍ത്തിച്ചുവരുന്നു.
Associate Professor
Dept. of Malayalam, U.C.College, Aluva